തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം.
വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വരും മണിക്കൂറുകളിൽ ശ്രീലങ്ക വഴി കോമോറിൻ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചത്.
തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലും വരും ദിവസങ്ങളിൽ മഴ ലഭിക്കും.
തമിഴ്നാട്ടിന്റെ തെക്കൻ കടലോര പ്രദേശങ്ങൾ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
.jpeg)
Post a Comment