ക​രു​വ​ഞ്ചാ​ൽ പാ​ലം പൈലിംഗ് തുടങ്ങി

 


ക​രു​വ​ഞ്ചാ​ൽ: ക​ണ്ണൂ​ർ - കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​രു​വ​ഞ്ചാ​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു.

പാ​ല​ത്തി​ന്‍റെ പൈ​ലിം​ഗ് പ്ര​വൃ​ത്തി​ക​ൾ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​നെ​യും ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പാ​ല​മാ​യ ക​രു​വ​ഞ്ചാ​ൽ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മ​ല​യോ​ര ജ​ന​ത​യു​ടെ ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് വി​രാ​മ​മാ​കു​ന്ന​ത്. 2021-22 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ആ​റ് കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു. 6.8 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യു​ടെ​യും സാ​ങ്കേ​തി​കാ​നു​മ​തി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടെ​ൻ​ഡ​ർ ഉ​റ​പ്പി​ച്ച​ത്. ര​ണ്ട് സ്പാ​നു​ക​ളി​ൽ11 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന പാ​ല​ത്തി​ന് ഇ​രു വ​ശ​ങ്ങ​ളി​ലും 1.5 മീ​റ്റ​ർ വീ​തി​യി​ൽ ന​ട​പാ​ത​യും ഒ​രു​ക്കും.



Post a Comment

Previous Post Next Post