കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കേസില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍.
എറണാകുളം നോര്‍ത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവഴിച്ച പണത്തിന്‍റെ പേരില്‍ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ നന്ദകുമാര്‍ വായിക്കുന്ന വീഡിയോ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കണ്ണൂര്‍ സ്വദേശിയായ അഹമ്മദ് എന്നയാളാണ് വാട്സ് ആപ്പില്‍ പോസ്റ്റ് പ്രചരിപ്പിച്ചതെന്ന് പറയുന്നു.
എന്നാല്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ചെലവഴിച്ച പണം സാധാരണക്കാരുടേതാണെന്നും അത് തിരിച്ചടയ്ക്കണമെന്നും നന്ദകുമാര്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

Post a Comment