കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛർദി; കോഴിക്കോട്ട് 9 വയസുകാരി മരിച്ചു

 


കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛർദിച്ച് അവശയായി ചികിത്സയിലായിരുന്ന ഒൻപതുവയസുകാരി മരിച്ചു. കോഴിക്കോട് NIT ജീവനക്കാരനായ തെലുങ്കാന സ്വദേശി ജെയിൻ സിംഗിന്റെ മകൾ ഖ്യാതി സിംഗാണ് മരിച്ചത്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കട്ടാങ്ങലിലെ ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് കുട്ടിയും മാതാപിതാക്കളും മന്തി കഴിച്ചത്. തുടർന്നാണ് കുട്ടിക്ക് കഠിനമായ ഛർദി അനുഭവപ്പെട്ടത്.

Post a Comment

Previous Post Next Post