സംസ്ഥാനത്ത് 9 ജില്ലകളില്‍ രാത്രി മഴയ്‌ക്കും കാറ്റിനും സാധ്യത

 


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ തലസ്ഥാനം ഉള്‍പ്പെടെ ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 


അതേസമയം, ഈ ആഴ്ച മൂന്ന് ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബര്‍ 04 (ഇന്ന്), ഡിസംബര്‍ 07, ഡിസംബര്‍ 08 തീയതികളിലാണ് ഈ ആഴ്ച മഴ ലഭിക്കാന്‍ സാധ്യത. അതേസമയം, മത്സ്യത്തൊഴിലാളികള്‍ ഇന്ന് കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.


മത്സ്യത്തൊഴിലാളികള്‍ ഇന്ന് (4-12-2022) കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

Post a Comment

Previous Post Next Post