ഇന്ന് പവന് 400 രൂപ കൂടി; സ്വര്‍ണ വില വീണ്ടും 40,000 കടന്നു

 


സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 50 രൂപയാണ് വില വര്‍ധിച്ചത്. 5030 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടാഴ്ചക്കിടെ സ്വർണത്തിന് 1240 രൂപയാണ് വര്‍ധിച്ചത്.

Post a Comment

Previous Post Next Post