സംസ്ഥാനത്ത് കുട്ടികളിലടക്കം പനി പടരുന്നു. തണുപ്പുകാലവും മഴയുമായതോടെയാണ് അസാധരണമാം വിധം പനി പടരുന്നത്. ദേഹംവേദനയും ചുമയും ശ്വാസതടസവും ഇതോടൊപ്പമുണ്ട്. ഇൻഫ്ലുവൻസ ആണ് വ്യാപിക്കുന്നത്. ദിവസവും 10,000ത്തോളം പേരാണ് സർക്കാർ ആശുപത്രികളിൽ മാത്രം പനിക്കു ചികിത്സ തേടുന്നത്. നവംബറിൽ സർക്കാർ ആശുപത്രികളിൽ മാത്രം 2.7 ലക്ഷത്തോളം പേർ ചികിത്സ തേടി. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേർത്താൽ 3.5 ലക്ഷം കവിയും.

Post a Comment