മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചി​ട്ട് 24 ദി​വ​സം; ശ​ബ​രി​മ​ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത് 125 കോ​ടി



ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ ഈ ​മ​ണ്ഡ​ല​കാ​ല​ത്ത്‌ ഇ​തു​വ​രെ ല​ഭി​ച്ച​ത് 125 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മെ​ന്ന്‌ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ. കാ​ണി​ക്ക​യും മ​റ്റ് വ​ഴി​പാ​ടു​ക​ളും ചേ​ർ​ന്നു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​വ​ർ​ഷ​ത്തെ മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചി​ട്ട് 24 ദി​വ​സം പി​ന്നി​ടു​ക​യാ​ണി​പ്പോ​ൾ.


വ​രും​ദി​വ​സ​ങ്ങ​ളി​ലും ഒ​രു​ല​ക്ഷ​ത്തി​ന​ടു​ത്താ​ണ് ദ​ർ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ്‌. പ​തി​ന​ഞ്ചു​ദി​വ​സ​ത്തേ​യ്ക്കു​ള്ള അ​പ്പം അ​ര​വ​ണ ക​രു​ത​ൽ ശേ​ഖ​ര​മു​ണ്ടെ​ന്നും സാ​ന്നി​ധാ​ന​ത്തെ ദേ​വ​സ്വം കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ശ​രാ​ശ​രി മൂ​ന്നു​ല​ക്ഷ​ത്തോ​ളം അ​ര​വ​ണ​യാ​ണ്‌ ദി​വ​സേ​ന വി​ൽ​ക്കു​ന്ന​ത്‌. തീ​ർ​ഥാ​ട​ക​ർ​ക്ക്‌ ത​ട​സ​മി​ല്ലാ​തെ അ​പ്പം, അ​ര​വ​ണ ന​ൽ​കാ​നാ​കും. ക​ണ്ടെ​യ്‌​ന​റു​ക​ൾ ആ​വ​ശ്യാ​നു​സ​ര​ണ​മു​ണ്ട്‌. വ​രാ​നി​രി​ക്കു​ന്ന​ത് അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ കൂ​ടു​ത​ൽ​പേ​ർ ദ​ർ​ശ​ന​ത്തി​നെ​ത്തും. തി​ര​ക്ക് നി​യ​ന്ത്രി​ച്ച്‌ സു​ഗ​മ​മാ​യ ദ​ർ​ശ​നം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.


മ​ര​ക്കൂ​ട്ടം​മു​ത​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് തീ​ർ​ഥാ​ട​ക​രെ സ​ന്നി​ധാ​ന​ത്തേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. അ​ധി​ക​നേ​രം വ​രി​നീ​ളു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തെ വേ​ഗ​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും കെ. ​അ​ന​ന്ത​ഗോ​പ​ൻ അ​റി​യി​ച്ചു.

Post a Comment

Previous Post Next Post