സംസ്ഥാനത്ത് ക്രിസ്മസ് കാലത്ത് റെക്കോർഡ് മദ്യവിൽപ്പന. മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് വിൽപന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. 89.52 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത്. കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്‌ലെറ്റാണ് വിൽപനയിൽ മുന്നിൽ, 68.48 ലക്ഷം. ഇത്തവണയും റം ആണ് വിൽപനയിൽ മുന്നിൽ.

Post a Comment