തിരുവനന്തപുരം : വോട്ടര്‍പട്ടിക പുതുക്കലിന്‍റെ ഭാഗമായി പ്രസിദ്ധീകരിച്ച കരടു വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം 18 വരെ നീട്ടി.
നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. 18 വയസ് പൂര്‍ത്തിയായ ശേഷം അര്‍ഹത പരിശോധിച്ചു വോട്ടര്‍ പട്ടികയില്‍ ഇടംപിടിക്കും.
അപേക്ഷകള്‍ www.nvsp.in , വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് അല്ലെങ്കില്‍ www.ce o.kerala.g ov.in വഴിയോ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും.

Post a Comment