സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാന്‍ സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കിഴക്കന്‍ മേഖലകളില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.


11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.


വടക്കന്‍ കേരളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം. നാളെയോടെ ഇത് ഒരു ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് നീങ്ങാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായും അറിയിപ്പുകളുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്. 


മാന്‍ഡോസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലമായെങ്കിലും ഇതിന്‍റെ ഭാഗമായ പടിഞ്ഞാറന്‍ കാറ്റാണ് സംസ്ഥാനത്ത് തുടരുന്ന മഴയ്ക്ക് കാരണം. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചക്രവാതച്ചുഴി കര്‍ണാടക, വടക്കന്‍ കേരളം വഴി അറബിക്കടലില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചക്രവാതച്ചുഴി നീങ്ങുന്നതിനനുസരിച്ച്‌ മഴയുടെ ശക്തി കുറയും.

Post a Comment

Previous Post Next Post