'കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേയ്ക്ക് 100 കോടി വേണം': വിഹിതം നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചെന്ന് നിതിന്‍ ഗഡ്കരി



ഡല്‍ഹി: ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നല്‍കാനാവില്ലെന്ന് കേരളം അറിയിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‍സഭയില്‍.

ഭൂമിവിലയുടെ 25 ശതമാനം നല്‍കാമെന്ന് നേരത്തെ കേരളാ മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. ഇതില്‍ നിന്നും കേരളം പിന്മാറിയെന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.

കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപ വേണമെന്നാണ് സ്ഥിതി. സംസ്ഥാനത്തെ ദേശീയപാതാ നിര്‍മാണത്തില്‍ ജിഎസ്ടി ഒഴിവാക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്. നിര്‍മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി തന്നും റോഡ് നിര്‍മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

കേരളത്തിലെത്തി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും കേന്ദ്രമന്ത്രി ലോക്‍സഭയില്‍ പറഞ്ഞു. 719 ദേശീയപാതാ പദ്ധതികള്‍ കാലതാമസം നേരിടുന്നുണ്ടെന്നും ഇതില്‍ 438 പദ്ധതികള്‍ നടപ്പു സാമ്ബത്തിക വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി നേരത്തെ പാര്‍ലമെന്‍റിനെ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post