ആലക്കോട്: മലയോര
ഹൈവേയിലെ കരുവഞ്ചാൽ
പാലത്തിന്റെ പുനർനിർമ്മാണ
പ്രവർത്തനങ്ങൾക്ക് തുടക്കമായി. കരുവഞ്ചാൽ ടൗണിൽ നിലവിലുള്ള
പാലത്തിനോട് ന്യുബസാറുമായി
ബന്ധിപ്പിച്ചാണ് പുതിയ പാലം
നിർമ്മിക്കുന്നത്. പാലം നിർമ്മാണത്തിന് മുന്നോടിയായുള്ള സ്ഥലം തെളിക്കൽ, മരങ്ങൾ മുറിച്ച് നീക്കൽ അടക്കമുള്ള
പ്രാഥമിക പ്രവർത്തനങ്ങളാണ്
കഴിഞ്ഞദിവസം മുതൽ ആരംഭിച്ചത്. പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്
അടുത്ത ദിവസം നിർവഹിക്കും. ഡിസംബർ അഞ്ചിന് പ്രവൃത്തി ഉദ്ഘാടനം നടത്താൻ തീരുമാനമായിരുന്നുവെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇതിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽഉദ്ഘാടന തീയതി സംബന്ധിച്ച്ലുള്ള ചേർന്ന് അന്തിമ തീരുമാനമായിട്ടില്ല.എന്നാൽ ഉദ്ഘാടനത്തിന്
കാത്തു നിൽക്കാതെ തന്നെ
പുനർനിർമ്മാണ പ്രവൃത്തനങ്ങൾ ആരംഭിക്കാൻ പൊതുമരാമത്ത് വകുപ്പ് കരാറുകാനെ നിർദേശം നൽകുകയായിരുന്നു.
മന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ
ഔദ്യോഗിക പ്രവൃത്തി ഉദ്ഘാടനം പിന്നീട് നടത്താനാണ് ധാരണ. മലയോരത്ത് ഏറ്റവുമധികം കുരുക്ക് ഉയർത്തുന്ന കരുവഞ്ചാൽ പാലത്തിന്റെ പുനർനിർമ്മാണ
പ്രവൃത്തി പരമാവധി വേഗത്തിൽ പൂർത്തീകരിക്കാനാണ്
പൊതുമരാമത്ത് വകുപ്പ് നടപടി
കൾ സ്വീകരിച്ചുവരുന്നത്. ഇതു
മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ
സംഘം കഴിഞ്ഞദിവസം കരുവ
ഞ്ചാലിൽ സന്ദർശനം നടത്തി
യിരുന്നു. കരുവഞ്ചാൽ ടൗണി
ന്റെയും മലയോരത്തിന്റെയും
മുഖഛായ തന്നെ പുതിയ പാലം
വരുന്നതോടെ മാറുമെന്ന പ്രതീ
ക്ഷയിലാണ് നാട് ഒന്നടങ്കം.

Post a Comment