ഏരുവേശിയില്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം



കണ്ണൂര്‍: കണ്ണൂര്‍ ഏരുവേശിയില്‍ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. യുഡിഎഫ് വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞെന്ന് ആരോപിച്ചാണ് സംഘര്‍ഷമുണ്ടായത്.

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

പഞ്ചായത്ത് പ്രസിഡന്‍റ് ടെസി ഇമാനുവലിനെ സിപിഎം പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. വോട്ടുചെയ്യാനെത്തിയ വനിതകളെ ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ അസഭ്യം പറഞ്ഞതായും യുഡിഎഫ് ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

Post a Comment

Previous Post Next Post