തളിപറമ്പ് നഗരസഭയുടെ കാക്കത്തോട് മലയോര ബസ് സ്റ്റാൻഡ് പേപാർക്കിംഗ് തളിപ്പറമ്പ് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ് നിസാറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ കല്ലെങ്കിൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു.മലയോര ബസ് സ്റ്റാൻഡ് വരുന്നത് വരെ താൽക്കാലികമായാണ് നഗരസഭ പേ പാർക്കിംഗ് സംവിധാനം ഒരുക്കിയിയിരുക്കുന്നത്. ഇത് ഒരു പരിധി വരെ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരം സമിതി അധ്യക്ഷൻ മാരായ കദീജ കെപി, റജുല പി, കൗൺസിലർമാരായ ലത്തീഫ് കെ എം, സജ്ന എം, റഹ്മത്ത് ബീഗം, വ്യാപാരി ഏകോപന സമിതി പ്രസിഡണ്ട് കെ.എസ് റിയാസ്, പ്രസ്സ് ഫോറം പ്രസിഡണ്ട് എം കെ മനോഹരൻ തുടങ്ങിയവർ ആശംസഅറിയിച്ചു സംസാരിച്ചു ജാബിർ കെ പി സ്വാഗതം പറഞ്ഞു
തളിപ്പറമ്പ് നഗരസഭയുടെ കാക്കത്തോട് മലയോര ബസ്സ്റ്റാൻഡ് പേപാർക്കിങ് ഉദ്ഘാടനം ചെയ്തു
Alakode News
0

Post a Comment