മണാലിയിൽ ബെെക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മലയാളി അടക്കം രണ്ടു പേർ മരിച്ചു



ഷിംല: ഹിമാചൽപ്രദേശിലുണ്ടായ ബെക്കപകടത്തിൽ ഒരു മലയാളി അടക്കം രണ്ടു പേർ മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഷാഹിദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി വില്യം എന്നിവരാണ് മരിച്ചത്.

മണാലിൽ വെച്ച് ബെെക്ക് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇരുവരും ഡൽഹിയിൽ നിന്നാണ് മണാലിയിൽ എത്തിയത്. മരിച്ച മഞ്ചേരി സ്വദേശി ഷാഹിദ് ഡോക്ടറാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം  വിട്ടുനൽകി.

Post a Comment

Previous Post Next Post