ഡബിളടിച്ച് സഹല്‍; വിജയ വഴിയില്‍ തിരിച്ചെത്തി ബ്ലാസ്റ്റേഴ്‍സ്

 


ഐഎസ്‌എല്ലില്‍ തുടര്‍തോല്‍വികളില്‍ നിന്ന് കരകയറി കേരള ബ്ലാസ്റ്റേഴ്‌സ്. എതിരില്ലാത്ത 3 ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പ്പിച്ചു. 56ാം മിനുട്ടില്‍ ദിമിത്രിയോസ് ആദ്യം സ്കോര്‍ ചെയ്തു. 85ാം മിനുട്ടിലാണ് രണ്ടാം ഗോള്‍ വീണത്. അതു തനി മലയാളി ഗോള്‍. കെപി രാഹുലിന്റെ അസിസ്റ്റില്‍ നിന്ന് സഹല്‍ നോര്‍ത്ത് ഈസ്റ്റിന്റെ വല കുലുക്കി. അധിക സമയത്ത് സഹല്‍ വീണ്ടും വല കുലുക്കി സ്കോര്‍ മൂന്നിലെത്തിച്ചു.

Post a Comment

Previous Post Next Post