കരുവൻചാൽ:തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കായികോത്സവത്തിൽ 235 പോയിന്റ് കരസ്ഥമാക്കി ഓവറോൾ കിരീടം സ്വന്തമാക്കിയ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളേയും, കലോത്സവം, പ്രവർത്തി പരിചയ- ശാസ്ത്രമേളകളിൽ സമ്മാനിതരായവരെയും, കായിക പരിശീലകൻ ജോസ് ജോസഫിനേയും കരുവഞ്ചാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി ആദരിച്ചു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കു മുള്ള ഓവറോൾ ചാമ്പ്യൻഷിപ്പുകൾ വായാട്ടുപറമ്പിലെ കുട്ടികളാണ് സ്വന്തമാക്കിയത്.
വ്യക്തിഗത ചാമ്പ്യൻഷിപ് ആറിൽ നാലെണ്ണവും സ്വന്തമാക്കി.
ക്രിസ്റ്റ മരിയ റിജോഷ്,അലൻ ജോൺ,ജോബിൻ ജോസഫ്, അമൽ മനോജ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി.
സ്വീകരണ ഘോഷയാത്രയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനം ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ തോമസ് തെങ്ങുംപള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഫാ ജോസഫ് ഈനാച്ചേരി, വാർഡ് മെമ്പർ സാലി ജോഷി, ദേവസ്യ പാലപ്പുറം, ടി ഡി ബാബു, വി എ റഹീം, ടി ജി വിക്രമൻ, ജെയിംസ് പുത്തൻപുര, വി എ റഹീം, ഗിരീഷ് ഗോപാൽജി, ബാബു പള്ളിപ്പുറം , ബേഡി സെബാസ്റ്റ്യൻ, സി കെ അബ്ദു, പിടിഎ പ്രസിഡണ്ട് പ്രകാശ് പുത്തേട്ട്, ലിബി വിനോ, , എന്നിവർ പ്രസംഗിച്ചു.
ഹെഡ്മിസ്ട്രസ് സോഫിയ ചെറിയാൻ സ്വാഗതവും പ്രിൻസിപ്പൽ ബിജു ജോസഫ് നന്ദിയും പറഞ്ഞു.

Post a Comment