കണ്ണൂര്‍: 1960-ലെ കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം തൊഴില്‍ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ 2023 വര്‍ഷത്തേക്കുളള രജിസ്‌ട്രേഷന്‍ നവംബര്‍ 30നകം www.lc.kerala.gov.in മുഖേന ഓണ്‍ലൈനായി അപേക്ഷ നല്‍കി പുതുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കടയുടമകള്‍ നേരിട്ടോ അക്ഷയകേന്ദ്രം വഴിയോ നവംബര്‍ 30നകം അപേക്ഷ സമര്‍പ്പിക്കണം.
പുതുതായി തുടങ്ങിയ സ്ഥാപനങ്ങള്‍, ഷോപ്പ് ക്ഷേമനിധിയില്‍ അംഗമായിട്ടുളള ഇതുവരെയും രജിസ്‌ട്രേഷന്‍ എടുക്കാത്ത സ്ഥാപനങ്ങള്‍, ഫാക്ടറികളുടെയും സ്ഥാപനങ്ങളുടെയും സ്റ്റോര്‍ റൂം, ഗോഡൗണ്‍, വെയര്‍ഹൗസുകള്‍, 14 ദിവസത്തിലധികം പ്രവര്‍ത്തിക്കുന്ന മേളകള്‍ എന്നിവക്ക് പ്രത്യേകം രജിസ്‌ട്രേഷന്‍ എടുക്കണം. നവംബര്‍ 30 കഴിഞ്ഞ് സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് 25ശതമാനം അധിക ഫീസ് നല്‍കണം. രജിസ്റ്റര്‍ ചെയ്യാത്തതും പുതുക്കാത്തതുമായ സ്ഥാപന ഉടമകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതും ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കുന്നതാണെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment