എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു



ഡല്‍ഹി: കേരളപ്പിറവി ദിനം ആശ്വാസവര്‍ത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് വാണിജ്യ എല്‍പിജിയുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്.

എന്നാല്‍ ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് കുറച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ജൂലൈ 6 മുതല്‍ ഇതുവരെ മാറ്റമില്ലാതെ തുടരുകയാണ്. പുതിയ വിലവിവരമനുസരിച്ച്‌ 19 കിലോഗ്രാം ഇന്‍ഡേന്‍ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡല്‍ഹിയില്‍ 1744 രൂപയാണ്.

ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 1846 രൂപയായി. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. മുംബൈയില്‍ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്. ചെന്നൈയിലും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 2009.50 രൂപയില്‍ നിന്ന് 1893 രൂപയായി.


Post a Comment

Previous Post Next Post