ചപ്പാരപ്പടവ് ഇ​ടി​മി​ന്ന​ലി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം

 


ച​പ്പാ​ര​പ്പ​ട​വ്: ശ​ക്ത​മാ​യ മ​ഴ​യി​ലും ഇ​ടി​മി​ന്ന​ലി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടം. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ ച​പ്പാ​ര​പ്പ​ട​വ് ശാ​ന്തി​ഗി​രി​യി​ലെ ക​ട്ട​യാ​ട് ഗോ​വി​ന്ദ​ൻ, സു​നി​ത, മു​ഹ​മ്മ​ദ് കു​ഞ്ഞി എ​രു​വാ​ട്ടി എ​ന്നി​വ​രു​ടെ വീ​ടു​ക​ളു​ടെ വ​യ​റിം​ഗും ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു.

വീ​ടി​ന്‍റെ ചു​മ​രു​ക​ൾ​ക്ക് വി​ള്ള​ലും ഉ​ണ്ടാ​യി. പ​ത്തി​ല​ധി​കം വീ​ടു​ക​ളു​ടെ വ​യ​റിം​ഗ് ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ന​സീ​റ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.



Post a Comment

Previous Post Next Post