ലോകകപ്പിൽ സൗദി അറേബ്യയ്ക്കെതിരെ അർജന്റീനയ്ക്ക് കനത്ത തോൽവി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സൗദി വിജയം ആഘോഷിച്ചത്. സൂപ്പർ താരം ലെയണൽ മെസി മാത്രമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോൾ നേടിയത്. രണ്ടാം പകുതിയിലാണ് സൗദിയുടെ രണ്ട് ഗോളുകളും പിറന്നത്. 48ാം മിനിറ്റിൽ അൽഷെഹ്‌രിയും 53ാം മിനിറ്റിൽ അൽദവ്സാരിയുമാണ് സൗദിക്കായി വല കുലുക്കിയത്.

Post a Comment