ചെറുപുഴ കാനംവയലിൽ വീണ്ടും മാവോയിസ്റ്റ് സംഘം... ?

 


പുളിങ്ങോം: കേരള - കര്‍ണാടക അതിർത്തി ഗ്രാമമായ കാനംവയലില്‍ മാവോയിസ്റ്റ് സംഘം വീണ്ടുംഎത്തിയതായി സൂചന. ഇന്നലെയാണ് കാനംവയലിലെ വനത്തിനോട് ചേര്‍ന്ന ക്യഷിയിടത്തില്‍ ആയുധധാരികളായ മൂന്നു പേരെ കണ്ടത്. ബാബു എന്ന തൊഴിലാളിയാണ് ഒരു വനിതയും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെ കണ്ടത്.

തുടര്‍ന്ന് ചെറുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പ് 2013ല്‍ കാനംവയലിനോട് ചേര്‍ന്ന കർണാടക വനത്തിനുള്ളിലെ മാങ്കുണ്ടി എസ്റ്റേറ്റിലായിരുന്നു  മാവോയിസ്റ്റുകൾ എത്തിയത്. അന്ന് ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളെ ഉപയോഗിച്ചു കടയിൽ നിന്നു ഭക്ഷണ സാധനങ്ങൾ വാങ്ങിയ ശേഷം സംഘം വനത്തിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് മാവോയിസ്റ്റ് സംഘത്തെ പ്രാപ്പൊയിൽ ടൗണിനു സമീപത്തും കണ്ടിരുന്നു. കേരള - കർണാടക പൊലീസിന്റെ നേതൃത്വത്തിൽ വനത്തിനുളളിൽ തിരച്ചിൽ നടത്തിയെങ്കിലും മാവോയിസ്റ്റുകളെ കണ്ടെത്താനായില്ല. അന്ന് മാങ്കുണ്ടിയിൽ എത്തിയ സംഘത്തിൽ പിന്നീട് പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷും ഉണ്ടായിരുന്നു.


Post a Comment

Previous Post Next Post