ഇന്ത്യയില്‍ ഖത്തർ ലോകകപ്പ് ലൈവ് സ്ട്രീമിംഗ് എടുത്ത ജിയോ സിനിമാ ആപ്ലിക്കേഷനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഉദ്ഘാടന മത്സരത്തിലെ ലൈവ് സ്ട്രീമിംഗിലെ ബഫറിംഗും മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് ആപ്പിനെതിരെ ഫുട്ബോൾ പ്രേമികൾ രംഗത്തെത്തിയത്. ഉപയോക്താക്കൾ ആപ്പ് അപ്ഡേറ്റ് ചെയ്തിട്ടും ഫലം കണ്ടില്ല. ജിയോ സിനിമയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഉപയോക്താക്കൾ തങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.

Post a Comment