മലപ്പുറം; ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതി മരിച്ചു. പാണ്ടിക്കാട് ചെമ്പ്രശേരി അമ്പലക്കള്ളി സ്വദേശി ഫഷാനയാണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. യുവതിയും ഭര്‍ത്താവും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറി ഇയാള്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫഷാനയുടെ സഹോദരിക്കും അച്ഛനും നേരിയ പരിക്കേറ്റു. ഷാനവാസിനെ പാണ്ടിക്കാട് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ആക്രമണത്തിനിടെ പരിക്കേറ്റതിനാല്‍ ഇയാള്‍ ചികിത്സയിലാണ്.

Post a Comment