മെസി, നെയ്മർ, റൊണാൾഡോ; പുള്ളാവൂർ പുഴ ഏറ്റെടുത്ത് ഫിഫ;ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

 


കോഴിക്കോട് പുള്ളാവൂർ പുഴയിൽ ഫുട്ബോൾ ആരാധകർ സ്ഥാപിച്ച നെയ്മറിന്റെയും മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കട്ടൗട്ടുകൾ ഫിഫയുടെ ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. 'ഫിഫ ലോകകപ്പ് കേരളത്തിൽ തരംഗമാകുന്നു' എന്ന ക്യാപ്ഷനോടെയാണ് കട്ടൗട്ടിന്റെ ചിത്രം ഫിഫ ട്വീറ്റ് ചെയ്തത്. കേരളത്തിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ ആവേശം നൽകുന്നതാണ് ഫിഫയുടെ ഈ പോസ്റ്റ്.

ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

കോഴിക്കോട് പുള്ളാവൂര്‍ പുഴയിൽ സ്ഥാപിച്ച കട്ടൗട്ടുകളെ പിന്തുണച്ച ഫിഫയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് നന്ദിയെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഫിഫയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രതികരണം അറിയിച്ചത്. പുള്ളാവൂരിലെ വലിയ കട്ടൗട്ട് ഫിഫയുടെ ഓദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചത് വലി വാർത്തയായിരുന്നു.

Post a Comment

Previous Post Next Post