കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് റെയില്‍ പാളത്തില്‍ അപ്രതീക്ഷിമായി കുഴി കണ്ടെത്തി. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേല്‍പ്പാലത്തിനടിയിലാണ് പാളത്തിന് ഇടയില്‍ കുഴി കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരം റെയില്‍വെ സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു.
തീവണ്ടികള്‍ ഒരു മണിക്കൂറോളമാണ് പിടിച്ചിട്ടത്. ആ സമയത്ത് കടന്നുപോകേണ്ട മാവേലി എക്സ്പ്രസ്സും ചെന്നൈ മെയിലുമാണ് ഒരു മണിക്കുറോളം കൊയിലാണ്ടിയില്‍ പിടിച്ചിട്ടത്.പിന്നീട് റെയില്‍വെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്.

Post a Comment