അവസാന മത്സരത്തിന് ആഫ്രിക്കന്‍ ചാമ്ബ്യന്മാര്‍ ഇറങ്ങും.കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ കുരുകിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്വാഡോര്‍ ടീം ഇന്ന് ഇറങ്ങുന്നത്.
ഗ്രൂപ്പ് എയില്‍ ഖത്തറിനെ തോല്‍പ്പിച്ച് ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കിയാണ് ഇന്നത്തെ മത്സരത്തിന് സെനഗലിന്‍റെ രംഗപ്രവേശം…ആക്രമണവും…പ്രത്യാക്രമണവും…അങ്ങനെ ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ചാണ് കഴിഞ്ഞ മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്ബ്യന്മാരുടെ വിജയം. പ്രതിരോധത്തിന് പേരുക്കേട്ട സെനഗല്‍ നിരയില്‍ ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരിലാണ് ഗോള്‍ പ്രതീക്ഷ. മത്സരത്തില്‍ എക്വഡോറിനെതിരെ ജയം പിടിക്കാനായാല്‍ സെനഗലിന് നോക്കൗട്ട് ഉറപ്പിക്കാം.
അതേസമയം, കരുത്തരായ നെതര്‍ലാന്‍ഡ്സിനെ സമനിലയില്‍ തളച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇക്വഡോര്‍ ഇറങ്ങുന്നത്. നാല് പോയ്ന്‍റുമായി ഇക്വഡോര്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ലോകകപ്പില്‍ ആദ്യഗോള്‍ നേടിയ നായകന്‍ എന്നര്‍ വലന്‍സിയ ആണ് ടീമിന്‍റെ തുറപ്പുചീട്ട്.. ഇക്വഡോറിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനായ എന്നര്‍ വലന്‍സിയ ഡച്ചു പടയെ പിടിച്ചുെകട്ടി ഹീറോയായി.
കിക്കോഫ് വിസില്‍ മുഴങ്ങി തുടക്കത്തിലേ ഗോളടിച്ച് അതിവേഗം കളി കൈയിലായ ആത്മവിശ്വാസത്തില്‍ നിന്ന ഡച്ചുകാരെയാണ് ലാറ്റിന്‍ അമേരിക്കന്‍ തന്ത്രങ്ങളില്‍ എക്വഡോര്‍ തളച്ചത്. ഖലീഫ ഇന്‍റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് ആവേശകരമായ മത്സരത്തിന് വേദിയാവുക.
Post a Comment