ഖത്തറിൽ ഇറാനെ ഗോള്‍ മഴയിൽ മുക്കി ഇംഗ്ലണ്ട്

 


ആക്രമണ ഫുട്ബോളിന്റെ സൗന്ദര്യമാണ് ഖത്തറിൽ 2ാം ദിനം കാണാനായത്. രണ്ടിനെതിരെ 6 ഗോളുകൾക്ക് ഇംഗ്ലണ്ട് ഇറാനെ തകർത്തു. ഇംഗ്ലണ്ടിന് വേണ്ടി 35ാം മിനിറ്റിൽ ബെല്ലിങ്ഹാമാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഇരട്ടഗോളുമായി സാക (43, 62) കളിക്കളത്തിൽ നിറഞ്ഞാടി. സ്റ്റെർലിംഗും (45+1) റാഷ്ഫോർഡും (71) ഗ്രീലിഷും (90) ചേർന്നാണ് ഇംഗ്ലണ്ടിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. മെഹ്ദി തരേമിയാണ് ഇറാന് വേണ്ടി രണ്ട് ഗോളും നേടിയത്.

Post a Comment

Previous Post Next Post