സംസ്ഥാനത്ത് വന്‍ ബസ് അപകടം

 


പത്തനംതിട്ട സീതത്തോട്ടിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ആങ്ങമുഴിയിൽ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് സമീപത്തെ തിട്ടയിൽ ഇടിച്ച ശേഷമാണ് കുത്തനെ മറിഞ്ഞത്. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. ബസിൽ 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ 3 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Post a Comment

Previous Post Next Post