അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

 


കണ്ണൂര്‍: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം ഇടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ പാനൂര്‍ തങ്ങള്‍പീടികയില്‍ വെച്ചാണ് അപകടം.

ഭക്തര്‍ സഞ്ചരിച്ച ബസും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടകയിലെ രാംനഗറില്‍ നിന്നുമെത്തിയ അയ്യപ്പ ഭക്തരാണ് അപകടത്തില്‍പെട്ടത്.


Post a Comment

Previous Post Next Post