ബംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ അഞ്ചാമത്തെയും വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാംഗ്ലൂരില്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ബംഗളൂരുവിലെ കെഎസ്‌ആര്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ ഉദ്ഘാടനം ചെയ്തത്. ബാംഗ്ലൂര്‍ വഴി ചെന്നൈ-മൈസൂര്‍ റൂട്ടിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക.
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത വന്ദേഭാരത് ട്രെയിനിന്‍റെ ഉദ്ഘാടന സര്‍വീസ് നടത്തുന്നത് ഒരു മലയാളി ലോക്കോ പൈലറ്റാണ്. കണ്ണൂര്‍ പെരളശ്ശേരി സ്വദേശി സുരേന്ദ്രനാണ് ട്രെയിന്‍ ഓടിക്കുന്നത്. 33 വര്‍ഷത്തെ സേവനമാണ് അദ്ദേഹത്തിനുള്ളത്. ബെംഗളൂരു ഡിവിഷനിലെ ലോക്കോ പൈലറ്റാണ് സുരേന്ദ്രന്‍. വന്ദേഭാരത് ട്രെയിന്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.
ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന അത്യാധുനിക സൗകര്യങ്ങളുള്ള അതിവേഗ ട്രെയിന്‍ എല്ലാ പ്രധാന സ്റ്റേഷനുകളിലും നിര്‍ത്തുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളെ ട്രെയിനില്‍ കയറ്റാതെ ട്രെയിന്‍ ചെന്നൈയിലേക്ക് പുറപ്പെട്ടു.

Post a Comment