അമേരിക്കയെ തളച്ച്‌ ബെയ്ല്‍; സെനഗലിനെ വീഴ്ത്തി നെതര്‍ലന്‍ഡ്സ്;ലോകകപ്പിൽ ഇന്ന് 3 മത്സരങ്ങൾ; അർജന്റീന ഇന്ന് കളത്തിലിറങ്ങും

 




ലേകകപ്പില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അമേരിക്കയെ സമനിലയില്‍ തളച്ച്‌ വെയ്ല്‍സ്. സൂപ്പര്‍ താരം ഗരത് ബെയ്ല്‍ നേടിയ ഗോളിലാണ് കരുത്തരായ അമേരിക്കയെ വെയ്ല്‍സ് തളച്ചത്.


തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ കരുത്തരായ നെതര്‍ലന്‍ഡ്സ് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സെനഗലിനെ പരാജയപ്പെടുത്തി.


ഗ്രൂപ്പ് ബി മത്സരത്തില്‍ അമേരിക്കയ്ക്കെതിരെ തുടക്കം മുതല്‍ മേധാവിത്വം പുലര്‍ത്തിയത് വെയ്ല്‍സ് ആയിരിക്കുന്നു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി പുലിസിക്കിന്‍റെ അസിസ്റ്റില്‍ തിമോത്തി വീയിലൂടെ അമേരിക്ക മുന്നിലെത്തി. ഗോള്‍ മടക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും 82-ാം മിനിട്ട് വരെ വെയ്ല്‍സിന് കാത്തിരിക്കേണ്ടി വന്നു. പെനാല്‍റ്റി കിക്കിലൂടെയാണ് ഗാരെത് ബെയ്ല്‍ സമനില ഗോള്‍ നേടിയത്. ഈ ജയത്തോടെ ബി ഗ്രൂപ്പില്‍ അമേരിക്കയ്ക്കും വെയ്ല്‍സിനും ഓരോ പോയിന്‍റ് ലഭിച്ചു. ഇറാനെ കീഴടക്കി മൂന്നു പോയിന്‍റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്.

ആദ്യ പകുതിയില്‍ സെനഗലില്‍ നേരിട്ട കടുത്ത പരീക്ഷണം അതിജീവിച്ചായിരുന്നു ഗ്രൂപ്പ് എ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിന്‍റെ വിജയം. മത്സരത്തിന്‍റെ അവസാന മിനിട്ടുകളിലായിരുന്നു രണ്ടു ഗോളുകളും പിറന്നത്. 84-ാം മിനിട്ടില്‍ കോഡി ഗാക്പോയും രണ്ടാം പകുതിയില്‍ ഇഞ്ചുറി ടൈമിലെ ഒമ്ബതാം മിനിട്ടില്‍ ഡേവി ക്ലാസനുമാണ് ഓറഞ്ച് പടയ്ക്കുവേണ്ടി സ്കോര്‍ ചെയ്തത്. ഈ ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്‍റ് നേടി നെതര്‍ലന്‍ഡ്സ്, ഇക്വഡോറിനൊപ്പം ഒന്നാം സ്ഥാനത്താണ്.

ഖത്തർ ലോകകപ്പിൽ ഇന്ന് 3 മത്സരങ്ങൾ അരങ്ങേറും. വൈകീട്ട് 3.30ന് ഗ്രൂപ്പ് സിയില്‍ അർജന്റീനയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. 6.30 ന് നടക്കുന്ന മത്സരത്തിൽ ഡെൻമാർക്ക്‌- ടുണീഷ്യയെ നേരിടും. 9.30 നുള്ള മത്സരത്തിൽ മെക്സിക്കോ പോളണ്ടിനെ നേരിടും. പരിക്കിനെക്കുറിച്ചും ഫിറ്റ്നെസിനെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനരഹിതമാണെന്ന് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലയണൽ മെസി പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post