കണ്ണൂര്‍: മരുന്ന് പാക്കറ്റിന്‍റെ മുകളില്‍ ബാര്‍കോഡ് അല്ലെങ്കില്‍ ക്യുആര്‍ കോഡ് രേഖപ്പെടുത്തണമെന്ന നിബന്ധന രാജ്യത്ത് നടപ്പാക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്‌ട് ഭേദഗതി ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആദ്യഘട്ടത്തില്‍ കൂടുതല്‍ വിറ്റഴിയുന്ന 300 ബ്രാന്‍ഡുകളില്‍ ഈ സംവിധാനം നടപ്പാക്കും.
സര്‍ക്കാര്‍ ഉത്തരവിനൊപ്പം ഈ മരുന്നുകളുടെ പട്ടികയും പുറത്തിറക്കി. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ടിലെ എട്ടാം ഭേദഗതിയില്‍ ഇത് എച്ച് 2 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റ് 1ന് ശേഷം, ഈ ഉല്‍പ്പന്നങ്ങളില്‍ ബാര്‍കോഡ്/ക്യുആര്‍ കോഡ് നിര്‍ബന്ധമായിരിക്കും. വിവിധ ഘട്ടങ്ങളിലായി മറ്റ് ബ്രാന്‍ഡുകള്‍ക്കും നിയമം ബാധകമാക്കും.
നിയമം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് ഓഗസ്റ്റ് വരെ സമയം അനുവദിച്ചത്. ഡ്രഗ്സ് ടെക്നിക്കല്‍ അഡ്വൈസറി ബോര്‍ഡുമായി കൂടിയാലോചിച്ചാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

Post a Comment