കണ്ണൂർ ജില്ലയിൽ നാളെ (05-11-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാട്ടൂല്‍ പഞ്ചായത്ത് ഓഫീസ് മുതല്‍ അഴീക്കല്‍ വരെയുള്ള മുഴുവന്‍ ഭാഗങ്ങളിലും നവംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും സഫ സ്‌കൂള്‍ മുതല്‍ ഗവ:ഹൈസ്‌കൂള്‍ വരെയുള്ള മുഴുവന്‍ ഭാഗങ്ങളിലും ഉച്ചക്ക് 12 മുതല്‍ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നാലു മുക്ക് മുതല്‍ കണിശന്‍ മുക്ക് വരെ നവംബര്‍ അഞ്ച് ശനി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വെള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തവിടിശ്ശേരി നോര്‍ത്ത് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ചിന് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നെല്ലിയാട് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ചിന് രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പോലീസ് കോളനി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ അഞ്ചിന് രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 2.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃപാ നേഴ്‌സിങ്ങ് ഹോം, തളാപ്പ് മിക്‌സഡ് യു പി സ്‌കൂള്‍ പരിസരം, തളാപ്പ് വയല്‍, പോതിയോട്ട് കാവ്, പോത്തേരി ജിം, തളാപ്പ് അമ്പലം, അമ്പാടിമുക്ക്, പ്രേംജി അപാര്‍ട്‌മെന്റ്, ചിന്മയാ മിഷന്‍ കോളജ്, എ കെ ജി ആശുപത്രി, ജോണ്‍ മില്‍ എന്നീ ഭാഗങ്ങളില്‍ നവംബര്‍ അഞ്ച് ശനി രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post