നെല്ലിക്കുന്ന് അപകടം:മരണപ്പെട്ട അച്ഛന്റേയും മകന്റെയും ശവസംസ്‌ക്കാരം നാളെ (03/11/2022) നടക്കും

ആലക്കോട്: കാര്‍ കിണറിലേക്ക്
മറിഞ്ഞ് മരണപ്പെട്ട അച്ഛന്റേയും മകന്റെയും ശവസംസ്‌ക്കാരം നാളെ നടക്കും.വൈകുന്നേരം നാലിന് പാത്തന്‍പാറ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌ക്കാരം.ഇപ്പോള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാളെ പോസ്റ്റ് മോര്‍ട്ടം നടത്തി പാത്തന്‍പാറ നെല്ലിക്കുന്നിലേക്ക് കൊണ്ടുപോകും.ഇന്ന് രാവിലെ പത്തരക്കാണ് താരാമംഗലം മാത്തുക്കുട്ടി(58) മകന്‍ വിന്‍സ് മാത്യു(18) എന്നിവര്‍ കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറില്‍ വീണ് മരണപ്പെട്ടത്.മാത്തുക്കുട്ടി സംഭവസ്ഥലത്തും വിന്‍സ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.

Post a Comment

Previous Post Next Post