മദ്യലഹരിയിൽ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ



തളിപ്പറമ്പ്‌: മദ്യലഹരിയിൽ സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ട്രാഫിക് പോലീസ് പിടികൂടി.പയ്യന്നൂർ – കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എൽ.13 എഎച്ച്.800 നമ്പർ സ്വകാര്യ ബസിലെ ഡ്രൈവർ ആലക്കോട് സ്വദേശി പി.എം. ജിജോ (39) യെയാണ് എസ്. ഐ.കെ പി .സജീവനും സംഘവും പിടികൂടിയത്.


ഇന്ന് രാവിലെ 8.50 ഓടെയാണ് സംഭവം. മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം കൈമാറുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവറെ ബസ് ഓടിക്കുന്നതിനിടെ ധർമ്മശാലയിൽ വെച്ച് പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post