ഇരിങ്ങാലക്കുട: കൂടൽമാണിക്യ ക്ഷേത്രം തെക്കേ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കാരുകുളങ്ങര വെളുത്തേടത്ത് പറന്പിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്.
രാവിലെ എഴോടെയാണ് സംഭവം. പുലർച്ചെ അഞ്ചോടെ വീട്ടിൽനിന്ന് ക്ഷേത്രക്കുളത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ ദീപു തിരിച്ചെത്താതായപ്പോൾ നടത്തിയ അന്വേഷണത്തിൽ ചെരിപ്പും വസ്ത്രങ്ങളും കുളത്തിന്റെ പരിസരത്ത് കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തിലാണു മൃതദേഹം മുങ്ങിയെടുത്തത്. നിരവധി സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. നിമ്മിയാണ് ഭാര്യ. പ്രാർഥന, പത്മസൂര്യ എന്നിവർ മക്കളാണ്. ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Post a Comment