ഐ.എസ്.എല്ലില്‍ ഇന്ന് തീപാറും; ബ്ലാസ്റ്റേഴ്സ് മോഹന്‍ ബഗാനെതിരെ.!



ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് ഇന്ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയാകുകയാണ്.


വൈകിട്ട് 7.30 ന് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. 2 ദിവസം മുമ്ബ് തന്നെ ഈ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റുതീര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് സ്റ്റേഡിയത്തില്‍ ബോക്സ്‌ഓഫീസ് ഉണ്ടായിരിക്കുകയില്ല. നിറഞ്ഞൊഴുകുന്ന ഗ്യാലറി തന്നെ നമുക്ക് കാണുവാന്‍ കഴിയും. ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് 3 പോയിന്‍്റ് സ്വന്തമാക്കിയതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വിജയിച്ചാല്‍ 6 പോയിന്‍്റുമായി ആധിപത്യത്തോടെ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുവാന്‍ കഴിയും. മറുവശത്ത് ആദ്യ മത്സരത്തില്‍ ചെന്നൈയിനോട് പരാജയപ്പെട്ടുകൊണ്ടാണ് എടികെയുടെ വരവ്. അതുകൊണ്ടുതന്നെ വാശിയേറിയൊരു പോരാട്ടം തന്നെ നമുക്ക് പ്രതീക്ഷിക്കാം.


കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇവാന്‍ കലിയുഷ്ണി ഇന്ന് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കാം. അല്ലാത്തപക്ഷം കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ഇലവനെ തന്നെ വുകോമനോവിച്ച്‌ പരീക്ഷിച്ചേക്കാം. സൂപ്പര്‍ താരം ലൂണ, ഗിയാന്നു, കലിയുഷ്ണി, സഹല്‍ തുടങ്ങിയ താരങ്ങളില്‍ ആണ് ബ്ലാസ്റ്റേഴ്സിന്‍്റെ പ്രതീക്ഷ. മറുവശത്ത് ബൗമസ്, കൗക്കോ, ലിസ്റ്റന്‍, മലയാളി താരം ആഷിക് തുടങ്ങിയവരിലാണ് എടികെ പ്രതീക്ഷകളൊക്കെയും. ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. എന്തായാലും ആര്‍ത്തിരമ്ബുന്ന മഞ്ഞക്കടലിനെ സാക്ഷിനിര്‍ത്തി എടികെയെ മലര്‍ത്തിയടിക്കുവാന്‍ ബ്ലാസ്റ്റേഴ്സിന് സാധിക്കട്ടെ എന്നു നമുക്ക് ആശംസിക്കാം.

Post a Comment

Previous Post Next Post