യാത്രാത്തിരക്ക് വര്‍ധിച്ചതിനെത്തുടര്‍ന്ന് യശ്വന്ത്പുരില്‍നിന്ന് കണ്ണൂരിലേക്ക് ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക എക്സ്‌പ്രസ് തീവണ്ടി അനുവദിച്ചു.
നാലുസര്‍വീസുകളാണ് ഉണ്ടാകുക.
ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് എന്നീ തീയതികളില്‍ രാവിലെ 7.10-ന് യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന യശ്വന്ത് പുര്‍-കണ്ണൂര്‍ എക്സ്പ്രസ് (06283) രാത്രി 8.30-ന് കണ്ണൂരില്‍ എത്തും. കണ്ണൂരില്‍നിന്ന് ഒക്ടോബര്‍ 12, 19, 26, നവംബര്‍ രണ്ട് തീയതികളില്‍ രാത്രി 11-ന് പുറപ്പെടുന്ന കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സ്പ്രസ് (06284) പിറ്റേന്ന് ഉച്ചയ്ക്ക് ഒന്നിന് യശ്വന്ത്പുരില്‍ എത്തും.
ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തുര്‍, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്ബത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

Post a Comment