ആ‍ർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂ‍ഡൻ അന്തരിച്ചു

 


ആ‍ർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂ‍ഡൻ അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആ‍ർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയാണ്. തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ആർഎസ്പി വിദ്യാർത്ഥി സംഘടനയിൽ സജീവമായിരുന്ന ചന്ദ്രചൂഡൻ, കൗമുദിയിൽ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്.

1995 മുതൽ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969-1987 കാലയളവിൽ ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകനായിരുന്നു. 1975 ൽ ആർഎസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ലാണ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായത്. 2018 വരെ പദവിയിൽ തുടർന്നു.

Post a Comment

Previous Post Next Post