കു​ട്ടി​ക​ള്‍​ക്ക് പി​ന്നെ​യും പ​നി​യും ചു​മ​യും: ശ്ര​ദ്ധ വേ​ണമെന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

തി​രു​വ​ന​ന്ത​പു​രം: പ​നി, ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ ബാ​ധി​ച്ച കു​ട്ടി​ക​ള്‍​ക്ക് വീ​ണ്ടും അ​വ വ​രു​ന്ന​തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​ങ്കി​ലും കു​ട്ടി​ക​ളാ​യ​തി​നാ​ല്‍ ശ്ര​ദ്ധ വേ​ണം. നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് ജി​ല്ല​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ട്രെ​ന്‍​ഡ് നി​ര​ന്ത​രം വി​ല​യി​രു​ത്തി വ​രു​ന്നു. ഐ​എ​ല്‍​ഐ, എ​സ്എ​ആ​ര്‍​ഐ എ​ന്നി​വ​യു​ടെ പ​ര്യ​വേ​ഷ​ണം മു​ഖേ​ന ഇ​ത് നി​രി​ക്ഷി​ച്ചു വ​രു​ന്നു. ഏ​തെ​ങ്കി​ലും ജി​ല്ല​യി​ലോ പ്ര​ദേ​ശ​ത്തോ രോ​ഗ​ത്തി​ന്‍റെ വ​ര്‍​ധ​ന​വു​ണ്ടാ​യാ​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി. വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് സ്‌​കൂ​ളു​ക​ള്‍ വ​ഴി അ​വ​ബോ​ധം ന​ല്‍​കാ​നും ല​ക്ഷ്യ​മി​ടു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കു​ട്ടി​ക​ള്‍​ക്കു​ണ്ടാ​കേ​ണ്ട പ്ര​തി​രോ​ധ ശേ​ഷി​യി​ല്‍ കോ​വി​ഡ് കാ​ല​ത്ത് ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ളു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ഇ​മ്മ്യൂ​ണി​റ്റി ഡെ​ബ്റ്റ് എ​ന്നാ​ണ് ഇ​തി​നെ അ​റി​യ​പ്പെ​ടു​ന്ന​ത്. ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ ഈ​യൊ​രു ഇ​മ്മ്യൂ​ണി​റ്റി ഡെ​ബ്റ്റ് കാ​ണ​പ്പെ​ടു​ന്നു​ണ്ട്.

കു​ട്ടി​ക​ളി​ല്‍ വൈ​റ​സ് മൂ​ല​മു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളു​ടെ വ​ര്‍​ധ​ന ലോ​ക​ത്തെ​മ്പാ​ടും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് ഇ​വി​ടേ​യു​മു​ണ്ടാ​യ​ത്. സ്‌​കൂ​ളു​ക​ള്‍ അ​ട​ഞ്ഞു കി​ട​ന്ന സ​മ​യ​ത്ത് കു​ട്ടി​ക​ള്‍​ക്ക് മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത​തി​നാ​ല്‍ പൊ​തു​വേ അ​സു​ഖം കു​റ​വാ​യി​രു​ന്നു. അ​തി​നാ​ല്‍ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി​യും കു​റ​ഞ്ഞു.

എ​ന്നാ​ല്‍ അ​ങ്ക​ണ​വാ​ടി​ക​ളും സ്‌​കൂ​ളു​ക​ളും തു​റ​ന്ന​പ്പോ​ള്‍ വീ​ണ്ടും അ​ണു​ക്ക​ളു​മാ​യി കൂ​ടു​ത​ല്‍ സ​മ്പ​ര്‍​ക്കം വ​രാം. ഒ​രു കു​ട്ടി​യ്ക്ക് അ​സു​ഖം വ​ന്നാ​ല്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രാ​ന്‍ വ​ള​രെ എ​ളു​പ്പ​മാ​ണ്. വ​ള​രെ ചെ​റു​താ​യി അ​സു​ഖം വ​ന്നാ​ലും കൂ​ടാ​നും നീ​ണ്ടു​നി​ല്‍​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ശ്വാ​സ​കോ​ശ അ​ണു​ബാ​ധ ശ​രി​യാ​യ വി​ധ​ത്തി​ല്‍ ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ല്‍ കു​ട്ടി​ക​ള്‍​ക്ക് ന്യു​മോ​ണി​യ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. അ​തി​നാ​ല്‍ അ​പാ​യ സൂ​ച​ന​ക​ള്‍ ക​ണ്ടാ​ല്‍ എ​ത്ര​യും വേ​ഗം ചി​കി​ത്സ തേ​ടേ​ണ്ട​താ​ണ്.

അ​പാ​യ സൂ​ച​ന​ക​ള്‍

ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​ത്തി​ല്‍ ര​ക്തം, അ​സാ​ധാ​ര​ണ മ​യ​ക്കം, ത​ള​ര്‍​ച്ച, നാ​ക്കി​ലോ ചു​ണ്ടി​ലോ ന​ഖ​ത്തി​ലോ നീ​ല​നി​റം, ശ​ക്തി​യാ​യ പ​നി, അ​തി​യാ​യ ത​ണു​പ്പ്, ജെ​ന്നി, ക്ര​മ​ത്തി​ല്‍ കൂ​ടു​ത​ല്‍ വേ​ഗ​ത​യി​ലു​ള്ള ശ്വാ​സ​മെ​ടു​പ്പ് എ​ന്നീ അ​പാ​യ സൂ​ച​ന​ക​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍​ത​ന്നെ കു​ട്ടി​യ്ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം.

ശ്വാ​സ​മെ​ടു​പ്പ് ശ്ര​ദ്ധി​ക്ക​ണം

ശ്വാ​സ​മെ​ടു​പ്പി​ലൂ​ടെ​യും അ​പാ​യ സൂ​ച​ന ക​ണ്ടെ​ത്താം. ര​ണ്ട് മാ​സ​ത്തി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 60 ന് ​മു​ക​ളി​ലും, രണ്ട് മാ​സം മു​ത​ല്‍ ഒരു വ​യ​സു​വ​രെ 50 ന് ​മു​ക​ളി​ലും ഒരു വ​യ​സു​മു​ത​ല്‍ അഞ്ച് വ​യ​സു​വ​രെ 40 ന് ​മു​ക​ളി​ലും അഞ്ച് വ​യ​സു​മു​ത​ലു​ള്ള കു​ട്ടി​ക​ള്‍ 30 ന് ​മു​ക​ളി​ലും ഒ​രു മി​ന​റ്റി​ല്‍ ശ്വാ​സ​മെ​ടു​ക്കു​ന്ന​തു ക​ണ്ടാ​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കേ​ണ്ട​താ​ണ്. കു​ട്ടി ഉ​റ​ങ്ങു​മ്പോ​ഴോ, സ്വ​സ്ഥ​മാ​യി ഇ​രി​ക്കു​മ്പോ​ഴോ ആ​ണ് ഇ​തു നോ​ക്കേ​ണ്ട​ത്.

കു​ട്ടി​ക​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട​ത്

· മാ​സ്‌​ക് കൃ​ത്യ​മാ​യി ധ​രി​ക്ക​ണം
· ചു​മ, തു​മ്മ​ല്‍ ഉ​ണ്ടെ​ങ്കി​ല്‍ തൂ​വാ​ല ഉ​പ​യോ​ഗി​ക്ക​ണം
· കൈ ​ക​ഴു​കു​ന്ന​ത് ശീ​ല​മാ​ക്ക​ണം

ര​ക്ഷി​താ​ക്ക​ള്‍ അ​റി​യേ​ണ്ട​ത്

· രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട​രു​ത്
· കു​ട്ടി​ക​ള്‍​ക്ക് ഇ​ഷ്ട​മു​ള്ള പോ​ഷ​കാ​ഹാ​രം, പാ​നീ​യം എ​ന്നി​വ ന​ല്‍​ക​ണം
· ത​ണു​ത്ത ആ​ഹാ​ര​മോ പാ​നീ​യ​മോ ന​ല്‍​ക​രു​ത്
· ആ​ഹാ​രം അ​ള​വ് കു​റ​ച്ച് കൂ​ടു​ത​ല്‍ ത​വ​ണ ന​ല്‍​കു​ക
· പോ​ഷ​ണ​ഗു​ണ​മു​ള്ള ചൂ​ടു​പാ​നീ​യ​ങ്ങ​ള്‍ ന​ല്‍​ക​ണം (ഉ​ദാ: ചൂ​ട് ക​ഞ്ഞി​വെ​ള്ള​ത്തി​ല്‍ ചെ​റു​നാ​ര​ങ്ങ, ഉ​പ്പ് എ​ന്നി​വ ചേ​ര്‍​ത്ത് ന​ല്‍​കാം)
· പ​പ്പാ​യ, മാ​ങ്ങ തു​ട​ങ്ങി ല​ഭ്യ​മാ​യ പ​ഴ​ങ്ങ​ള്‍ ന​ല്‍​ക​ണം
· രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ നി​രീ​ക്ഷി​ക്ക​ണം
· അ​പാ​യ സൂ​ച​ന​ക​ള്‍ ക​ണ്ടാ​ല്‍ ഡോ​ക്ട​റെ കാ​ണ​ണം
· കൃ​ത്യ​മാ​യി മ​രു​ന്ന് ന​ല്‍​ക​ണം

Post a Comment

Previous Post Next Post