ഡോളറിനെതിരെ രൂപയുടെ മൂല്യം തകർന്നടിയുന്നു. തുടര്‍ച്ചയായി റെക്കോഡ് തകര്‍ച്ചയാണ് രൂപ ഇപ്പോൾ നേരിടുന്നത്. യുഎസ് ഡോളറിനെതിരെ 82.64 രൂപ നിലവാരത്തിലേക്കെത്തി. ഇതോടെ ഒരു ഡോളറിന് 82.64 രൂപ നൽകണം. പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ ഡാറ്റ പുറത്തുവന്നതിന് പിന്നാലെ യുഎസ് ഫെഡ് മുക്കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇതാണ് മൂല്യം ഇടിച്ചത്.

Post a Comment