തിരുവനന്തപുരം രുവനന്തപുരം: ലൈംഗിക പീഡനക്കേസ് പ്രതി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ വീണ്ടും വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
വക്കീല്‍ ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചെന്ന പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പോലീസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ബലാത്സംഗത്തിനും വധശ്രമത്തിനും തെളിവുണ്ടെന്നും എംഎല്‍എ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കാനാണ് പോലീസ് തീരുമാനം.
തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് എംഎല്‍എക്ക് ജാമ്യം അനുവദിച്ചത്. യാതൊരു രാഷ്ട്രീയ ഇടപെടലും നടത്തരുതെന്നും സംസ്ഥാനം വിട്ടുപോകരുതെന്നും ഫോണും പാസ്‌പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്.

Post a Comment