കോട്ടയത്ത് സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിയ്ക്കു ഗുരുതര പരിക്ക്

 


കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ഥിയുടെ മുഖത്ത് ഗുരുതര പരിക്ക്. കുട്ടി വീണിട്ടും മുന്നോട്ട് നീങ്ങിയ ബസ് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞപ്പോഴാണ് നിര്‍ത്തിയത്.

കോട്ടയം ചിങ്ങവനത്ത പാക്കില്‍ പവര്‍ ഹൗസ് ജംഗ്ഷനു സമീപം ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. സ്‌കൂള്‍ വിട്ടു മടങ്ങുകയായിരുന്ന അഭിറാം(13)ആണ് അപകടത്തില്‍പെട്ടത്. കുട്ടിയുടെ മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.


മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാന്‍ അമിതവേഗത്തില്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

Post a Comment

Previous Post Next Post