ആലക്കോട്: ആലക്കോട് ബസ്സ്റ്റാന്റിന്
സമീപം അടഞ്ഞ് കിടക്കുന്ന പഞ്ചായത്ത്
കെട്ടിടം മാലിന്യ നിക്ഷേപ കേന്ദ്രമായി
മാറുന്നു. ആദ്യം ടാക്സി സ്റ്റാന്റിനും പിന്നീട് മാർക്കറ്റിനുമെന്ന പേരിൽ പഞ്ചായത്ത് ലക്ഷങ്ങൾ ചിലവിട്ട് നിർമ്മിച്ചതാണ് കെട്ടിടം. എന്നാൽ നാളിതുവരെയായിട്ടും ഒരു പദ്ധതികളും ഇവിടെ വന്നില്ല. ഇതോടെ വർഷങ്ങളായി കെട്ടിടം അടഞ്ഞുകിടക്കുന്ന
നിലയിലാണ്. കെട്ടിടവും പരിസരങ്ങളും
കാട് മൂടി ശോചനീയാവസ്ഥയിലുമാണ്.
കെട്ടിടത്തിന്റെ മുന്നിലും റോഡിലുമായി
വലിയ തോതിൽ മാലിന്യം കുമിഞ്ഞ് കുടി
യിരിക്കുകയാണ്. മഴപെയ്യുന്നതോടെ മാലിന്യങ്ങൾ നേരെ ആലക്കോട് പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഇതുയർത്തുന്നത്. പത്ത് വർഷം മുമ്പ് രയരോം പുഴയിൽ തള്ളിയ മാരക കീടനാശിനി ശേഖരം സൂക്ഷിച്ചിരിക്കുന്നതും ഈ കെട്ടിടത്തിലെ മുറിയിലാണ്. ഇത് ഇവിടെ നിന്ന് നീക്കം ചെയ്യുന്നതിനും നടപടികൾ സ്വീകരിച്ചിട്ടില്ല. നിരവധി വ്യാപാര സ്ഥാപ
നങ്ങളും വീടുകളും കൃഷിയിടങ്ങളും
സ്ഥിതി ചെയ്യുന്നതിന് സമീപത്തായുള്ള
മാലിന്യം തള്ളൽ തടയുന്നതിനും കെട്ടി
ടവും പരിസരങ്ങളും ശുചീകരിച്ച് സംരക്ഷിക്കുന്നതിനും പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ
ആവശ്യപ്പെട്ടു.

Post a Comment