കണ്ണൂരില്‍ വീട്ടില്‍ കയറി അമ്മികുട്ടി കൊണ്ട് തലയ്ക്കടിച്ച്‌ മോഷണം : പ്രതി അറസ്റ്റില്‍

 


കണ്ണൂര്‍ : മേലേചൊവ്വ പാതിരപ്പറമ്ബില്‍ വാടകക്ക് താമസിക്കുന്ന യുവാവിനെ തലയ്ക്കടിച്ച്‌ വീഴ്ത്തി രണ്ടുപവന്റെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയില്‍ .മട്ടന്നൂര്‍ നരയന്‍പാറ ഉളിയില്‍ സ്വദേശി കെ എസ് നൗഷാദാണ് അറസ്റ്റിലായത് .വലിയന്നൂര്‍ ചാപ്പയിലെ എം കെ സിതേഷിനെയാണ് ആക്രമിച്ചത് .


കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂത്തുപറമ്ബ ബാറില്‍ വച്ച്‌ സാഹസികമായാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് . ടൗണ്‍ എസ് ഐ നസീബ് സി എച്ച്‌ , എ എസ് ഐ മാരായ രാഗേഷ്, എം.അജയന്‍ , രഞ്ചിത്ത് സി , സി പി ഓ നാസര്‍ ,രാജേഷ്, ബാബു മണി എന്നിവര്‍ ചേര്‍ന്ന ടീമാണ് പ്രതിയെ അന്വേഷിച്ച്‌ കണ്ടെത്തിയത് .

Post a Comment

Previous Post Next Post