അരുണാചല്‍ പ്രദേശ് ഹെലികോപ്റ്റര്‍ അപകടം; മരിച്ചവരില്‍ മലയാളി സൈനികനും

 


അരുണാചല്‍പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍കോഡ് ചെറുവത്തൂര്‍ കിഴേക്കമുറിയിലെ കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ വി അശ്വിന്‍ (24) ആണ്‌ അപകടത്തില്‍ മരിച്ച നാല് പേരില്‍ ഒരാളെന്ന് സ്ഥിരീകരിച്ചു.

നാലുവര്‍ഷം മുമ്പാണ് ഇലക്‌ട്രോണിക്ക്‌ ആന്‍ഡ്‌ മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിക്ക്‌ കയറിയത്‌. നാട്ടില്‍ അവധിക്ക്‌ വന്ന അശ്വിന്‍ ഒരുമാസം മുമ്ബാണ് മടങ്ങിപ്പോയത്. മരണ വിവരം സൈന്യത്തിലെ മുതി‍‍ര്‍ന്ന ഉദ്യോഗസ്ഥരാണ് വീട്ടില്‍ അറിയിച്ചത്.

Post a Comment

Previous Post Next Post