തൃശൂർ: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥികളടക്കം ഒന്‍പത് പേര് മരിച്ചു. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും മൂന്നു കെഎസ്ആർടിസി യാത്രക്കാരുമാണ് മരിച്ചത്. പരിക്കേറ്റ 60 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
എറണാകുളം മാര്‍ ബസേലിയോസ് സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവരിലേറെയും സ്കൂൾ വിദ്യാർഥികളാണ്.
പാലക്കാട്-തൃശൂർ ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കര-കോയമ്പത്തൂർ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
വടക്കാഞ്ചേരി അപകടം; മരിച്ചവരിൽ 5 വിദ്യാർത്ഥികൾ
വടക്കാഞ്ചേരിയിൽ KSRTC ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ 5 പേർ വിദ്യാർത്ഥികൾ. ഒരാൾ അധ്യാപകനുമാണ്. ബാക്കി 3 പേർ കെഎസ്ആര്‍ടിസി യാത്രക്കാരാണ്. എൽന ജോസ് ക്രിസ്വിന്റ്, ദിവ്യ രാജേഷ്, അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. വിഷ്ണു ആണ് മരിച്ച അധ്യാപകൻ. ദീപു, അനൂപ്, രോഹിത എന്നിവരാണ് KSRTCയിലെ യാത്രക്കാർ.



Post a Comment