സ്വര്‍ണ വിലയില്‍ ഇടിവ്

 


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,960 ആയി കുറഞ്ഞു. ഗ്രാം വില 55 രൂപ കുറഞ്ഞ് 4620 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ കുറഞ്ഞ നിരക്കാണിത്. ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിനു പിന്നാലെയാണ് കുത്തനെയുള്ള ഈ ഇടിവ് ഉണ്ടായത്.

Post a Comment

Previous Post Next Post